തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം: അധ്യക്ഷയുടെ വാദങ്ങൾ പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ഓ​ണ​സ​മ്മാ​ന വി​വാ​ദ​ത്തി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​ക്ക് പി​ന്നാ​ലെ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് അ​ധ്യ​ക്ഷ അ​ജി​ത പ​ണം ന​ൽ​കി എ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്നു.

ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ലെ മൂ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ അ​ജി​ത​ക്ക് പ​ണം മ​ട​ക്കി ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​ത്. പ​ണം തി​രി​കെ ന​ൽ​കി​യ കൗ​ൺ​സി​ല​ർ​മാ​രി​ൽ ഒ​രാ​ൾ മൊ​ബൈ​ൽ കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​തെ​ന്നാ​ണ് വി​വ​രം.

കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് താ​ൻ പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നു​മു​ള്ള വാ​ദ​മാ​യി​രു​ന്നു ആ​ദ്യം മു​ത​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പ​ണം മ​ട​ക്കി ന​ൽ​കി​യ കൗ​ൺ​സി​ല​ർ​മാ​ർ പ​ണ​ത്തെ കു​റി​ച്ച് പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഓ​ണ​ക്കോ​ടി വാ​ങ്ങാ​ൻ എ​ന്നു​പ​റ​ഞ്ഞാ​ണ് പ​ണം ന​ൽ​കി​യി​രു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. 2000 രൂ​പ ആ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് 10,000 രൂ​പ​യു​ണ്ടെ​ന്ന് ക​ണ്ട​ത്. ഇ​ത് വ​ഴി​വി​ട്ട സം​ഭ​വ​മാ​ണ് ത​ൽ​ക്കാ​ലം ഞ​ങ്ങ​ൾ​ക്കി​ത് വേ​ണ്ട എ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​വി​ടു​ന്ന് പ​ണം ന​ൽ​കി​യി​ട്ട് ഇ​വി​ടു​ന്ന് ത​ന്നെ പ​ത്ര​ക്കാ​രെ വി​ളി​ച്ചു പ​റ​ഞ്ഞു​വെ​ന്നും സ്പെ​ഷ​ൽ ഫോ​ഴ്സ് അ​ട​ക്ക​മു​ള്ള​വ​ർ ത​ങ്ങ​ളെ വി​ളി​ച്ചു​വെ​ന്നും ചെ​യ​ർ​പേ​ഴ്സ​നോ​ട് കൗ​ൺ​സി​ല​ർ​മാ​ർ പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

നേ​ര​ത്തേ പ​ണം അ​ട​ങ്ങി​യ​തെ​ന്ന് ക​രു​തു​ന്ന ക​വ​റു​ക​ൾ എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ അ​ധ്യ​ക്ഷ​ക്ക് ന​ൽ​കു​ന്ന​തി​െൻറ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രു​ന്നു.

എ​ന്നാ​ൽ, പ​ണ​മാ​യി​രു​ന്നി​ല്ല പ​രാ​തി​ക​ളാ​ണ് ക​വ​റി​ലി​ട്ട് അ​വ​ർ ത​നി​ക്ക് ത​ന്ന​തെ​ന്നാ​യി​രു​ന്നു അ​ജി​ത​യു​ടെ വാ​ദം. പി​ന്നീ​ട് ഭ​ര​ണ​ക​ക്ഷി​യി​ൽ​പെ​ട്ട മ​റ്റു മൂ​ന്ന് കൗ​ൺ​സി​ല​ർ​മാ​രും പ​ണം ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന ശ​ബ്​​ദ ദൃ​ശ്യ​രേ​ഖ​ക​ളും പു​റ​ത്തു വ​ന്നി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തൃ​ക്കാ​ക്ക​ര​യി​ൽ പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ് വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​തെ​ന്നു​മാ​യി​രു​ന്നു നി​യു​ക്ത ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​നാ​യ അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്. പാ​ർ​ട്ടി ക്ലീ​ൻ ചി​റ്റ് ല​ഭി​ച്ച​തോ​ടെ വി​വാ​ദം കെ​ട്ട​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ന്ന​തും പു​തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തും.

പരാതിയിൽ കഴമ്പുണ്ടെന്ന് വിജിലൻസ്

കാക്കനാട്: തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തിൽ പ്രാഥമിക പരിശോധനയിൽ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് സൂചിപ്പിക്കുന്നതായി വിജിലൻസ്​. ചെയർപേഴ്സനെതിരെ കേസെടുക്കാനുള്ള പ്രാഥമിക തെളിവുകൾ ലഭിച്ചതായാണ് പരിശോധന റിപ്പോർട്ടിലുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചത്.

നഗരസഭ കാര്യാലയത്തിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ അധ്യക്ഷയുടെ ചേംബറിൽനിന്ന് എട്ട് കൗൺസിലർമാർ പോസ്​റ്റൽ കവറുകളുമായി മടങ്ങുന്നത് വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പകുതിയിലധികം പേരും വിജിലൻസിന് പരാതി നൽകിയവരിൽ പെട്ടവരാണ്. ഇവർ കവറുകൾ തിരിച്ച് നൽകുകയും ചെയ്തിരുന്നു. മറ്റു കൗൺസിലർമാരുടെ കാര്യത്തിൽ ഡിജിറ്റൽ ഫോറൻസിക് പരിശോധന നടത്താനാണ് വിജിലൻസ് തീരുമാനം. വെള്ളിയാഴ്ച മണിക്കൂറുകളോളമെടുത്ത് വിജിലൻസ് സംഘം നഗരസഭ കാര്യാലയത്തിൽ നടത്തിയ മിന്നൽ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഇതനുസരിച്ച് കേസെടുത്ത് വിശദമായ അന്വേഷണത്തിന് അനുമതി നൽകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസെടുത്തശേഷം മാത്രമേ അധ്യക്ഷയുടെയും കൗൺസിലർമാരുടെയും മൊഴി എടുക്കുന്നത് ഉൾ​െപ്പടെയുള്ള തുടർ നടപടികൾ ആരംഭിക്കാനാകൂ എന്നതിനാൽ അനുമതി ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തി​െൻറ പ്രതീക്ഷ.

ഓണസമ്മാനമായി കൗൺസിലർമാർക്ക് 10,000 രൂപ വീതം നൽകിയെന്നും ഇതി​െൻറ ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷം നൽകിയ പരാതി. അധ്യക്ഷക്കെതിരെ കേസെടുത്താൽ ഇതിന് വേണ്ടി വന്ന 4,30,000 രൂപയുടെ ഉറവിടവും വിജിലൻസ് സംഘം അന്വേഷിക്കും. മറ്റാരെങ്കിലും നൽകിയതാണെങ്കിൽ എന്തെങ്കിലും കാര്യസാധ്യത്തിന് ലഭിച്ചതാണോ എന്നും അന്വേഷിച്ച് അഴിമതി നിരോധന നിയമപ്രകാരം അവർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.

അതിനിടെ മൂന്ന് കോൺഗ്രസ് കൗൺസിലർമാർ അധ്യക്ഷക്ക് പണം മടക്കി നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അവർ തന്നെ മൊബൈൽ കാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്തോ പരിപാടി നടത്തിയതിന് കിട്ടിയ പണമാണെന്ന് കൗൺസിലർമാർ തന്നെ പറയുന്നത് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്.

Tags:    
News Summary - Thrikkakara Municipal Corporation Onam gift controversy: Scenes of the chairperson's arguments being refuted are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.