തൃപ്പൂണിത്തുറ: സൈക്കിളിൽ സഞ്ചരിച്ച അഞ്ചുവയസ്സുകാരിയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. ഉദയംപേരൂർ 17ാം വാർഡിൽ വലിയകുളം ചൂരക്കുളത്ത് ആൽഫ്രഡിന്റെ മകൾ അൽഫോൻസയെയാണ് (അഞ്ച്) നായകൾ കൂട്ടമായി ആക്രമിച്ചത്. ഇരു കൈയിലും ആഴത്തിൽ മുറിവേറ്റ ബാലികയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം ആശുപത്രിയിൽ ആന്റി റാബീസ് സിറം ലഭ്യമല്ലാത്തതിനാൽ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു.
വീടിനടുത്തുള്ള ഇളമനക്കൽ റോഡിൽ വെച്ച് പിതൃസഹോദരന്റെ മകൾ ഋതു മേരിയ്ക്കൊപ്പം (എട്ട്) സൈക്കിളിൽ പോകവെയാണ് നാല് നായകൾ കൂട്ടമായി ആക്രമിക്കാനായി ഓടിച്ചത്. ഋതുമേരി ഓടി രക്ഷപ്പെട്ടതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
തൃപ്പൂണിത്തുറ, ഉദയംപേരൂർ വലിയകുളം ഭാഗത്ത് തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷമാണ്. വിദ്യാർഥികളും യാത്രക്കാരും അടക്കം ജീവൻ പണയംവെച്ച് റോഡിലൂടെ നടക്കേണ്ട അവസ്ഥയാണുള്ളത്. പഞ്ചായത്തിൽ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.