തൃപ്പൂണിത്തുറ: മെട്രോ സ്റ്റേഷന് ശ്രീനാരായണഗുരുവിെൻറ പേര് നൽകണമെന്ന് പ്രതിമ സ്ഥാപന കമ്മിറ്റി പ്രസിഡൻറ് രാജീവ് കാവനാല്‍ ആവശ്യപ്പെട്ടു. എസ്.എന്‍ ജങ്ഷന് മെട്രോ സ്റ്റേഷെൻറ പേര് മില്‍മ സ്റ്റേഷന് എന്നാക്കാനുള്ള ശ്രമം നടക്കുന്നതിനെതിെര ചേര്‍ന്ന യോഗത്തിലാണ് ആവശ്യപ്പെട്ടത്.
ഈ ആവശ്യമുന്നയിച്ച് മെട്രോ അധികാരികള്‍, പ്രതിപക്ഷ നേതാവ്, എം.പി, എം.എല്‍.എ, മില്‍മ ചെയര്മാന് എന്നിവര്‍ക്ക് കത്ത് നല്കി. 1976ല്‍ ശ്രീനാരായണ പ്രതിമ കേന്ദ്ര നിയമമന്ത്രി ഡോ. വി.എ. സെയ്തുമുഹമ്മദ് അനാവരണം ചെയ്തപ്പോള്‍ പ്രദേശത്തിന് നാമകരണം ചെയ്തതാണ് എസ്.എന്‍ ജങ്ഷന് എന്ന പേര്.
പിന്നീട് അന്നത്തെ സര്‍ക്കാര്‍ ഗസറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണെന്നും പറഞ്ഞു. സെക്രട്ടറി വി.പി. സതീശന്, ട്രഷറര്‍ വി.വി. ജയന്, ഡി.കെ. സദാനന്ദന്, ലാലന്, വി.പി. ധര്‍മദത്തന്‍, തിലകന്, വി.കെ. ഷാജി, നൗഷാദ്, പി.പി. ബാബു, സി.ജി. സന്തോഷ്എ ന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.