നി​റ​ഞ്ഞ സ്‌​നേ​ഹ​ത്തോ​ടെ അ​മ്മ​ക്ക്​; ദേ​ശീ​യ ത​പാ​ല്‍ ദി​ന​ത്തി​ല്‍ അ​മ്മ​ക്ക്​ ക​ത്തെ​ഴു​തി ഉ​ദ​യം​പേ​രൂ​ര്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍

തൃ​പ്പൂ​ണി​ത്തു​റ: ആ​ഗ്ര​ഹ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​ങ്കി​ട്ട് അ​മ്മ​മാ​ർ​ക്ക്​ ദേ​ശീ​യ ത​പാ​ൽ ദി​ന​ത്തി​ൽ ക​ത്തു​ക​ൾ എ​ഴു​തി ഉ​ദ​യം​പേ​രൂ​ർ എ​സ്.​എ​ൻ.​ഡി.​പി ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. 3000ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും പി.​ടി.​എ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി ഇ​ൻ​ല​ൻ​ഡി​ൽ ക​ത്തെ​ഴു​തി​യ​ത്. നാ​ളി​തു​വ​രെ ഒ​രി​ക്ക​ലും ഇ​ന്‍ല​ൻ​ഡ്​ കാ​ണാ​ത്ത കു​ട്ടി​ക​ൾ സ്വ​ന്തം കൈ​പ്പ​ട​യി​ൽ നി​റ​ഞ്ഞ സ്‌​നേ​ഹ​ത്തോ​ടെ അ​യ​ച്ച ക​ത്തു​ക​ൾ വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് കു​ട്ടി​ക​ള്‍ക്കും വി​ദ്യാ​ല​യ​ത്തി​ലും സൃ​ഷ്ടി​ച്ച​ത്.

കു​ട്ടി​ക​ളി​ൽ പ​ല​ർ​ക്കും അ​വ​രു​ടെ കൊ​ച്ചു കു​സൃ​തി​ക​ളും സ്വ​പ്‌​ന​ങ്ങ​ളും പ​രാ​തി​ക​ളും പ​ങ്കു​വെ​ക്കാ​നു​ള്ള അ​വ​സ​ര​വു​മാ​യി​രു​ന്നു. ക്ലാ​സു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ക​ത്തു​ക​ളു​മാ​യി ക്ലാ​സ് ലീ​ഡ​ര്‍മാ​ർ ഉ​ദ​യം​പേ​രൂ​ർ പോ​സ്റ്റ് ഓ​ഫി​സി​ൽ എ​ത്തി പോ​സ്റ്റ് ചെ​യ്തു. ഉ​ദ​യം​പേ​രൂ​ർ പോ​സ്റ്റ് ഓ​ഫി​സി​ലെ പോ​സ്റ്റ്മി​സ്‌​ട്ര​സ് പി.​കെ. ര​മ​യും ജീ​വ​ന​ക്കാ​രും പോ​സ്റ്റ് ഓ​ഫി​സി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തി.

പ​ന​മ്പി​ള്ളി ന​ഗ​ർ പോ​സ്റ്റ് ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​നും വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​യു​ടെ ര​ക്ഷി​താ​വു​മാ​യ ടി.​പി. സ​തീ​ഷാ​ണ് ഇ​ത്ര​യ​ധി​കം ഇ​ന്‍ല​ൻ​ഡു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ സ്‌​കൂ​ളി​നെ സ​ഹാ​യി​ച്ച​ത്.

പ്രി​ൻ​സി​പ്പ​ൽ കെ.​പി. വി​നോ​ദ് കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക എം.​പി. ന​ടാ​ഷ, പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ.​ആ​ർ. ബൈ​ജു, എ​സ്.​എ​ൻ.​ഡി.​പി ശാ​ഖ പ്ര​സി​ഡ​ന്റ് എ​ൽ. സ​ന്തോ​ഷ്, സെ​ക്ര​ട്ട​റി ഡി. ​ജി​നു​രാ​ജ്, അ​ധ്യാ​പ​ക​രാ​യ ടി. ​സ​ർ​ജു, സ്മി​ത ക​രു​ൺ, ല​ക്ഷ്മി ബോ​സ്, ടി.​എ​സ്. രൂ​പേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - To my mother with full love; V of Udayamperur School wrote a letter to his mother on National Post Day. Pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.