തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരം; വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി
text_fieldsതൃപ്പൂണിത്തുറ: വേനൽ മഴയെ തുടർന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയും റെയിൽവേയും മെട്രോ റെയിൽ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ എല്ലാ തോടുകളിലെയും നീർച്ചാലുകളിലെയും മാലിന്യം നീക്കി വെള്ളം ഒഴുക്ക് സുഗമമാക്കുന്ന നടപടി മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കും. റെയിൽവേ ലൈനിന് കുറുകെ പുതിയ കലുങ്കുകൾ നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം നഗരസഭയുടേയും റെയിൽവേ മെട്രോ അധികൃതരുടേയും സംയുക്ത യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്. നഗരസഭാധ്യക്ഷ രമാ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ. പ്രദീപ് കുമാർ, കൗൺസിലർമാരായ സി. എ. ബെന്നി, രാജി അനിൽ, ദീപ്തി സുമേഷ്, ജോമോൻ ആൻ്റണി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഇന്ദു, അജീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.