തൃപ്പൂണിത്തുറ: മാരക മയക്കുമരുന്നായ മെഥലിൻ ഡൈഓക്സി മെത്ത അഫ്റ്റമിനുമായി (എം.ഡി.എം.എ) യുവാവിനെ തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിെൻറ നേതൃത്വത്തിൽ പിടികൂടി. ചേരാനല്ലൂർ വില്ലേജിൽ വലിയ പറമ്പിൽ വീട്ടിൽ മുഹമ്മദ് അഫ്സലാണ് (25) പിടിയിലായത്.
എറണാകുളം, തൃശൂർ, ആലപ്പുഴ കേന്ദ്രീകരിച്ച് വിൽപന നടത്തി വന്ന ഇയാൾ ഇരുമ്പനം ഭാഗത്ത് എത്തുമെന്ന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോ എം.ഡി.എം.എക്ക് അഞ്ചുകോടി വരെ വിലയുണ്ട്. 3.5 ഗ്രാമാണ് ഇയാളിൽനിന്ന് പിടികൂടിയത്. ഇതിന് ഒന്നരലക്ഷം രൂപക്ക് മുകളിൽ വില വരും. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസ്, പ്രിവൻൻറിവ് ഓഫിസർ രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ധീരു ജെ. അറയ്ക്കൽ, ജോമോൻ, വിനീത്, രാഹുൽ, റസീന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.