ആലുവയിലെ തുമ്പികൾ; പഠനത്തിനൊരുങ്ങി അധ്യാപിക

നെടുമ്പാശ്ശേരി: ആലുവ മേഖലയിൽ തുമ്പികളുടെ സാന്നിധ്യം സംബന്ധിച്ച് പഠനം നടത്തുന്നു. ആലുവ സെൻറ് സേവ്യേഴ്സ്​ കോളജ്​ സുവോളജി അധ്യാപിക രേവതിയുടെ നേതൃത്വത്തിലാണ് പഠനം. കേരളത്തിൽ 174 ഇനം തുമ്പികളെയാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 24 ഇനം തുമ്പികളെയാണ് ആലുവയുടെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയത്.

ചങ്ങാതി തുമ്പി, വയൽ തുമ്പി, മകുടി വാലൻ, ഓണത്തുമ്പി, പച്ചവ്യാളി, നാട്ടുപിൽചിന്നൻ തുടങ്ങിയവ ധാരാളമായുണ്ട്. ജലത്തിെൻറ സാമീപ്യം തുമ്പികളുടെ ആവാസ വ്യവസ്ഥക്ക്​ ആവശ്യമാണെന്ന് രേവതി ചൂണ്ടിക്കാട്ടുന്നു. ഇവ വെള്ളത്തിലാണ് മുട്ടിയിടുന്നത്. ആറുമാസം വരെയാണ് ജീവിതകാലമായി

കണക്കാക്കപ്പെട്ടിട്ടുള്ളത്.ചെറുപ്രാണികളെയും കൊതുകുകളെയുമാണ് തുമ്പികൾ കൂടുതലായി ഭക്ഷണമാക്കുന്നത്. പൂക്കൾ വളർത്തലും മറ്റും കൂടുതലുണ്ടായിരുന്നപ്പോൾ തുമ്പികളുടെ സാന്നിധ്യവും വീടുകളോട് ചേർന്നുണ്ടായിരുന്നു. അതിനാൽ കൊതുകുശല്യവും കുറഞ്ഞിരുന്നു. 

Tags:    
News Summary - University college teacher study about Odonata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.