കളമശ്ശേരി: ഗവ. വനിത പോളിടെക്നിക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ചെയർപേഴ്സൻ ആഹ്ലാദ പ്രകടനത്തിനിടെ പിതാവിനെ കണ്ടുമുട്ടിയപ്പോൾ നടന്ന അനുമോദനം വൈറലായി.
35 വർഷത്തിന് ശേഷം കളമശ്ശേരി ഗവ. വനിത പോളിടെക്നിക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ.എസ്.യുവിന്റെ ചെയർപേഴ്സൻ വൈഗ നാഥിന്റെയും പിതാവ് ജിനുനാഥിന്റെയും കണ്ടുമുട്ടലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
എച്ച്.എം.ടി ജങ്ഷനിലൂടെ ആഹ്ലാദപ്രകടനം നടത്തവെയാണ് ജിനുനാഥ് ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസുമായി അതുവഴി വരുന്നത്. ഇത് ശ്രദ്ധയിൽപെട്ട വൈഗ ബസിനടുത്തേക്ക് ചെല്ലുകയും ഡ്രൈവർ സീറ്റിലിരുന്ന് മകളെ അഭിനന്ദിക്കുകയുമായിരുന്നു.
എൻ.എ.ഡി വർണം നഗറിലാണ് വൈഗ താമസിക്കുന്നത്. പഠനവും യൂണിയന് പ്രവര്‍ത്തനങ്ങളും നന്നായി കൊണ്ടു പോകണമെന്നാണ് ആഗ്രഹമെന്ന് ആര്‍ക്കിടെക്ചര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ വൈഗ പറയുന്നു.
പിതാവ് മകളെ അനുമോദിക്കുന്ന ചിത്രം എഫ്.ബിയിൽ പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം നിരവധി പേർ രംഗത്തെത്തി. ഇവർ എഫ്.ബി പേജുകളിലടക്കം വൈറൽ ചിത്രം ഷെയർ ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.