കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി അവധി അനുവദിച്ചു. ലേബർ കമീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് മേയ് 31ന് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചത്.
അവധി എടുക്കാൻ കഴിയാത്ത തരത്തിൽ സുപ്രധാന ജോലികൾ ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യുന്നതിനും പ്രത്യേക അനുമതി നൽകണമെന്നും നിർദേശമുണ്ട്. ജില്ലക്ക് പുറത്തു ജോലി ചെയ്യുന്ന വോട്ടർമാർക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്. ഐ.ടി, പ്ലാന്റേഷൻ മേഖല എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.