കടുങ്ങല്ലൂർ: പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ. ജലവിതരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ മുപ്പത്തടം ജല അതോറിറ്റി അസി. എൻജിനീയറെ ഉപരോധിച്ചു.
മാസങ്ങളായി പൈപ്പ് മാർഗം ഭാഗികമായി മാത്രമാണ് ജലം ലഭിക്കുന്നത്. ജൽജീവൻ മിഷൻ പദ്ധതിയനുസരിച്ച് കാലപ്പഴക്കം ചെന്‍ പൈപ്പുകൾ നീക്കം ചെയ്ത് പുതിയ ജി.ഐ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. വർഷങ്ങളായി പൈപ്പുകളിലും വാൽവുകളിലും മാലിന്യവും മറ്റും അടിഞ്ഞതു മൂലമാണ് ജലവിതരണം മുടങ്ങുന്നത്.
ഒരു മാസത്തിലേറെയായി പഞ്ചായത്തിൽനിന്ന് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമായി തുടരുന്ന അവസ്ഥയാണ്.
പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. താരാനാഥ്, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ശിവൻ, കെ.എൻ. രാജീവ്, എം.കെ. ബാബു, ആർ. ശ്രീരാജ്, ബേബി സരോജം, ഉഷ ദാസൻ, ആർ. മീര, ആർ. പ്രജിത,സജിത അശോകൻ, സുനിത കുമാരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.