കടുങ്ങല്ലൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം; ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി അസി. എൻജിനീയറെ ഉപരോധിച്ചു
text_fieldsകടുങ്ങല്ലൂർ: പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ. ജലവിതരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ മുപ്പത്തടം ജല അതോറിറ്റി അസി. എൻജിനീയറെ ഉപരോധിച്ചു.
മാസങ്ങളായി പൈപ്പ് മാർഗം ഭാഗികമായി മാത്രമാണ് ജലം ലഭിക്കുന്നത്. ജൽജീവൻ മിഷൻ പദ്ധതിയനുസരിച്ച് കാലപ്പഴക്കം ചെന് പൈപ്പുകൾ നീക്കം ചെയ്ത് പുതിയ ജി.ഐ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. വർഷങ്ങളായി പൈപ്പുകളിലും വാൽവുകളിലും മാലിന്യവും മറ്റും അടിഞ്ഞതു മൂലമാണ് ജലവിതരണം മുടങ്ങുന്നത്.
ഒരു മാസത്തിലേറെയായി പഞ്ചായത്തിൽനിന്ന് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമായി തുടരുന്ന അവസ്ഥയാണ്.
പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. താരാനാഥ്, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ശിവൻ, കെ.എൻ. രാജീവ്, എം.കെ. ബാബു, ആർ. ശ്രീരാജ്, ബേബി സരോജം, ഉഷ ദാസൻ, ആർ. മീര, ആർ. പ്രജിത,സജിത അശോകൻ, സുനിത കുമാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.