മെഡിക്കല്‍ കോളജില്‍ ഉച്ചക്കുശേഷവും ഡോക്ടറുടെ സേവനം

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ ഒ.പി സമയം കഴിഞ്ഞും ഉച്ചക്കുശേഷവും കാഷ്വാലിറ്റിയില്‍ ഒരു മെഡിക്കല്‍ ഓഫിസറുടെയും ഒരു ജൂനിയര്‍ റെസിഡന്‍റിന്‍റേയും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും സേവനം റൊട്ടേഷന്‍ വ്യവസ്ഥയില്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പൽ ജില്ല വികസന സമിതിക്ക്​ റിപ്പോര്‍ട്ട് നല്‍കി. മെഡിക്കല്‍ കോളജില്‍ ക്ക്സുകള്‍ ആരംഭിക്കുന്നതിന് ദേശീയ മെഡിക്കല്‍ കമീഷന്‍റെ പരിശോധനയില്‍ ചൂണ്ടിക്കാണിച്ച ഫാക്കല്‍റ്റിമാരുടെയും റെസിഡന്‍റുമാരുടെയും കുറവുകള്‍ പൂര്‍ണമായും പരിഹരിച്ചെന്നും നഴ്‌സിങ് പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ കുറവ് പരിഹരിക്കുന്നതിന് എംപ്ലോയ്‌മെന്‍റ്​ എക്‌സ്​ചേഞ്ച് വഴി നിയമനം നടത്തിയെന്നും പുതിയ തസ്തികക്ക്​ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ച് ഡീന്‍ കുര്യാക്കോസ് എം.പി കഴിഞ്ഞമാസത്തെ വികസന സമിതി യോഗത്തില്‍ ഉന്നയിച്ച ആവശ്യത്തിന് മറുപടിയായാണ് പ്രിന്‍സിപ്പൽ റിപ്പോര്‍ട്ട് നല്‍കിയത്. മഴ​ക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ പരിശോധിക്കാൻ നിർദേശം മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റുക, റോഡരികില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളിടത്ത് സുരക്ഷ നടപടി സ്വീകരിക്കുക, തോട്ടം മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റുക തുടങ്ങിയവയെല്ലാം കൃത്യമായി നടന്നുവരുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജില്ല വികസന സമിതി യോഗം നിർവഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളില്‍ ജില്ല ഉദ്യോഗസ്ഥര്‍ ഉന്നയിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ജലജീവന്‍ പദ്ധതി നടപ്പാക്കുന്നതിന് സ്ഥലലഭ്യതക്കുറവുണ്ട്. ഇതിന് തദ്ദേശ സ്വയംഭരണവകുപ്പ് അടിയന്തരമായി ശ്രദ്ധനല്‍കണം. ചുറ്റുമതിലുകള്‍ ഇല്ലാത്ത സ്‌കൂളുകളുടെ പട്ടിക ജില്ല പഞ്ചായത്തിന് ലഭ്യമാക്കാനും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാനും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർദേശിച്ചു. തൊടുപുഴയിലെ ജില്ല എക്‌സൈസ് ഓഫിസ് ജില്ല ആസ്ഥാനത്തേക്ക് ഉടനടി മാറ്റണമെന്നും ആവശ്യപ്പെട്ടു. ഓഫിസ് സജ്ജീകരണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ പ്രത്യേക വിഭാഗം ഡോക്ടര്‍മാരുടെ സേവനം, മെഡിക്കല്‍ ബോര്‍ഡ് യോഗങ്ങള്‍, ഡയാലിസിസ് സെന്‍ററിന്‍റെ പ്രവര്‍ത്തനം, തുടങ്ങിയവയുടെ പുരോഗതിയെക്കുറിച്ചു ജില്ല വികസന കമീഷണര്‍ (ഡി.ഡി.സി) അര്‍ജുന്‍ പാണ്ഡ്യന്‍ യോഗത്തില്‍ ആരാഞ്ഞു. ഡി.കെ.ഡി 2 കൊടുമുടി കീഴടക്കിയ ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനെ യോഗത്തില്‍ ആദരിച്ചു. മേയ്​ 31ന് വിരമിക്കുന്ന ഭൂജല വകുപ്പ് ജില്ല ഓഫിസര്‍ ഡോ. വി.ബി. വിനയന്‍, മൃഗസംരക്ഷണ ജോയന്‍റ്​ ഡയറക്ടര്‍ ജയ ചാണ്ടി, ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ അര്‍ജുന്‍ രാജ്, കൃഷി അസി. ഡയറക്ടര്‍ സൂസന്‍ ബെഞ്ചമിന്‍, ജില്ല ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ എം.സി. ജോര്‍ജ് എന്നിവരെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്, കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ ആദരിച്ചു. എ.ഡി.എം ഷൈജു പി.ജേക്കബ്, ജില്ല പ്ലാനിങ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ് തുടങ്ങി വിവിധ വകുപ്പ്തല മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ​TDL VIKASANA SAMITHI YOGAM കലക്ടർ ഷീബ ജോർജിന്‍റെ അധ്യക്ഷതയിൽ ​ചേർന്ന ജില്ല വികസന സമിതി യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.