മുട്ടം: കോടതിയുടെ വിഡിയോ കോൺഫറൻസിനിടെ സ്വയം വിവസ്ത്രനായി നഗ്നത പ്രദർശിപ്പിച്ച അഭിഭാഷകനെതിരെ കേസ്. കൊല്ലം ബാറിലെ അഭിഭാഷകൻ ടി.കെ. അജനെതിരെയാണ് കേസ്.അശ്ലീല ആംഗ്യം കാണിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
കോടതിയിലെ വനിതാ ജീവനക്കാർ മുട്ടം പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. കേസ് എടുത്തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടാം തീയതി പകൽ 11.45നാണ് സംഭവം. അഡീഷനൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി നാലിൽ വിഡിയോ കോൺഫറൻസ് വഴി നടപടികൾ തുടരുന്നതിനിടെയാണ് അഭിഭാഷകൻ വസ്ത്രമഴിച്ച് നഗ്നത പ്രദർശിപ്പിച്ചത്. ജഡ്ജിയും മറ്റ് അഭിഭാഷകരും വനിതാ ജീവനക്കാരും പ്രതികളും ഈ സമയം കോടതിയിൽ ഉണ്ടായിരുന്നു.
അഭിഭാഷകന്റെ അപ്രതീക്ഷിത പെരുമാറ്റം ജീവനക്കാരിൽ വലിയ മാനഹാനിയുണ്ടാക്കിയിരുന്നു. അഭിഭാഷകന്റെ പ്രവൃത്തിയിൽ മറ്റ് അഭിഭാഷകരും അതൃപ്തി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.