അടിമാലി: ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു. 301 കോളനി സ്വദേശി സെബാസ്റ്റ്യന്റെ വീടാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഭാഗികമായി തകർന്നത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. സെബാസ്റ്റ്യനും ഭാര്യ സോമിയും മുരിക്കാശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സക്ക് പോയതായിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെ 301 കോളനിയിലെത്തിയ ഒറ്റയാൻ ബുധനാഴ്ച പുലർച്ച മൂന്നിനാണ് വീട് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ചക്കക്കൊമ്പനൊപ്പം മറ്റൊരു കാട്ടാനക്കൂട്ടവും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. ആർ.ആർ.ടി സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തുന്നുണ്ട്. 21ന് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ശനിയാഴ്ച ചെരിഞ്ഞിരുന്നു. ചക്കക്കൊമ്പൻ മദപ്പാടിലാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.