അടിമാലിക്കൊരു പൊതു കളിക്കളം വേണം

അടിമാലി: അടിമാലി മേഖലയില്‍ പൊതു കളിക്കളം വേണമെന്ന ആവശ്യം ശക്തം. ജില്ലയിലെ പ്രധാന ടൗണുകളില്‍ ഒന്നായിരുന്നിട്ടും അടിമാലി കേന്ദ്രീകരിച്ചൊരു പൊതു കളിക്കളമോ സ്റ്റേഡിയമോ ഇല്ലാത്ത സ്ഥിതിയാണ്​. നിലവില്‍ അടിമാലി മേഖലയില്‍ പൊതുവിദ്യാലയങ്ങളുടെ കളിക്കളങ്ങളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ടുകളുമൊക്കെയാണ് കായിക മത്സരങ്ങള്‍ക്കും കായിക പരിശീലനങ്ങള്‍ക്കുമൊക്കെയായി ഉപയോഗിക്കുന്നത്. ആളുകളുടെ വലിയ പങ്കാളിത്തമുണ്ടാകേണ്ടുന്ന പൊതുപരിപാടികള്‍ക്കും മറ്റും സ്‌കൂള്‍ മൈതാനങ്ങള്‍ തെരഞ്ഞെടുക്കുകയാണ് പതിവ്​. ഫുട്‌ബാളിലും ക്രിക്കറ്റിലും ഉള്‍പ്പെടെ വിവിധ കായികയിനങ്ങളില്‍ കൃത്യമായ പരിശീലനം ചെയ്യാനുള്ള ഇടവും അവസരവുമൊരുക്കിയാല്‍ അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന ആദിവാസി ഇടങ്ങളില്‍നിന്ന്​ ഉള്‍പ്പെടെ മികച്ച കായികതാരങ്ങള്‍ വളര്‍ന്നുവരാനുള്ള സാധ്യതയേറെയാണെന്ന്​ കായികപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. idl adi 5 kalikalam ചിത്രം: അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ മൈതാനത്ത് ഫുട്‌ബാള്‍ പരിശീലനം നടത്തുന്ന കുട്ടികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.