കല്ലുറോഡ് ജങ്​​ഷനിൽ വെള്ളക്കെട്ട്​; അപകടം പതിവാകുന്നു

അടിമാലി: കല്ലാര്‍കുട്ടി -വെള്ളത്തൂവല്‍ റോഡില്‍ കല്ലുറോഡ് ജങ്​​ഷനിൽ ടൈല്‍ വിരിച്ച ഭാഗം ഉയര്‍ത്തി നിര്‍മിക്കാനും ഓട നിര്‍മിച്ച് വെള്ളക്കെട്ടൊഴിവാക്കാനും നടപടി വേണമെന്നാവശ്യം. ഇവിടെ ടൈല്‍ വിരിച്ച് നിർമാണം നടത്തിയിട്ട് ഒരു വര്‍ഷത്തിലധികമായി. മഴ പെയ്യുന്നതോടെ റോഡിലൂടെ ഒഴുകിവരുന്ന വെള്ളം ടൈൽ വിരിച്ച ഭാഗത്ത് കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെന്നും വെള്ളം ഒഴുകിപ്പോയ ശേഷം അവശേഷിക്കുന്ന മണലിലും ചരലിലും കയറി ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപെടുന്നത് ആവര്‍ത്തിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഗര്‍ഭിണിയുള്‍പ്പെടെ അപകടത്തിൽപെട്ടു. ടൈൽ വിരിച്ച ഭാഗത്ത് വെള്ളം ഒഴുകിപ്പോകാന്‍തക്ക രീതിയില്‍ ഓടയില്ലാത്തതാണ് പ്രശ്​നം. റോഡിന്റെ ഇരുദിശയില്‍നിന്ന്​ ജങ്​ഷനുമായി സംഗമിക്കുന്ന പോക്കറ്റ് റോഡില്‍നിന്നും വെള്ളം താഴ്ന്ന് കിടക്കുന്ന ഈ ഭാഗത്തേക്കൊഴുകിയെത്തുന്നുണ്ട്. idl adi 4 road ചിത്രം: കല്ലുറോഡ് ജങ്​​ഷനിലെ വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.