നടപ്പാതയിലെ കുഴി അപകടം സൃഷ്ടിക്കുന്നു

പെരുവന്താനം: ദേശീയപാത 183ൽ മുണ്ടക്കയം 35ആം മൈലിൽ നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ഗർത്തം ഉണ്ടായത് അപകടഭീഷണി ഉയർത്തുന്നു. കാൽനടക്കാർ ഇതുവഴി നടന്നാൽ കുഴിയിൽ വീഴാൻ സാധ്യത ഏറെയാണ്. ഒരുമാസമായി തകർന്ന സ്ലാബ് മാറ്റിയിടണമെന്ന്​ ആവശ്യപ്പെട്ട്​ പരാതി നൽകിയിട്ടും ദേശീയപാത അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. സ്കൂൾ തുറക്കുന്നതോടെ കുട്ടികൾ ഉൾപ്പെടെ കൂട്ടത്തോടെ നടക്കുന്ന നടപ്പാതയാണ് തകർന്നുകിടക്കുന്നത്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം. ചിത്രവിവരണം idl_ pmd - 2 മുണ്ടക്കയം 35ആം മൈലിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ ഗർത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.