മഴക്കാല മോഷ്ടാക്കളെ നേരിടാൻ സേഫ് പീരുമേട് പദ്ധതി

പീരുമേട്: മഴക്കാലത്ത് മോഷ്ടാക്കൾക്കെതിരെ മുൻകരുതൽ നിർദേശവുമായി പൊലീസിന്‍റെ സേഫ് പീരുമേട് പദ്ധതി ആരംഭിച്ചു. വ്യാപാരികൾ, ഹോട്ടൽ, റിസോർട്ട് ഉടമകൾ, ടാക്സി, ഓട്ടോ ഡ്രൈവർമാർ, റെസിഡന്‍റ്​സ്​​ അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് പദ്ധതി. ജനങ്ങൾ വീടിന്‍റെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുക, റെസിഡന്‍റ്​സ്​ അസോസിയേഷനുകൾ വാട്സ്ആപ് ഗ്രൂപ്പിന് രൂപംനൽകുക, അത്യാഹിതം സംഭവിച്ചാൽ ഗ്രൂപ് വഴി വിവരം അറിയിക്കുക, ജങ്ഷനുകളിലും വീടുകളിലും കേടായ കാമറകൾ പ്രവർത്തനയോഗ്യമാക്കുക, തനിച്ചു താമസിക്കുന്നവർക്ക് സഹായങ്ങൾ റെസിഡന്‍റ്​സ്​ അസോസിയേഷൻ ഉറപ്പാക്കുക, വ്യാപാര സ്ഥാപനങ്ങളിലെ സുരക്ഷ ഗാർഡുകൾ പൊലീസിന്‍റെ ഫോൺ നമ്പർ സൂക്ഷിക്കുക, വീടുകളുടെ പരിസരങ്ങളിൽ അപരിചിതരായ ആളുകളെ സംശയകരമായ രീതിയിൽ കണ്ടാൽ പൊലീസിൽ അറിയിക്കുക, സ്വർണാഭരണങ്ങൾ, പണം, വില കൂടിയ വസ്തുക്കൾ എന്നിവ വീട്ടിൽവെച്ച് പൂട്ടി പുറത്ത് പോകാതിരിക്കുക, വീടിന് വെളിയിൽ പണിയായുധങ്ങൾ സൂക്ഷിക്കാതിരിക്കുക, പരമാവധി കടകളിലും വീടുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് ബോധവത്​കരണ പരിപാടിയിൽ നൽകിയത്. ഡി.വൈ.എസ്.പി സി.ജി. സനൽകുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ ഡി. രജീഷ് കുമാർ, എ.എസ്.ഐ പി.എം. നാസർ, കെ.പി. ബിജു മോൻ, ഡി. മനോഹരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.