പഠനോപകരണ വിതരണം

അടിമാലി: അടിമാലി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടുവേഡ്‌സ് ഹ്യുമാനിറ്റിയെന്ന ചാരിറ്റബിള്‍ സംഘടനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത്​ അംഗം കോയ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. അടിമാലി മന്നാങ്കാല ജങ്​ഷനില്‍ നടന്ന ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത്​ അംഗം സനിത സജി അധ്യക്ഷതവഹിച്ചു. അന്ത്രു അടിമാലി, ആയിരമേക്കര്‍ ജനത യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്‍റ്​ വിനോദ്, സുനീര്‍ കാരിമറ്റം, അനസ് കോയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അര്‍ഹരായ കുട്ടികള്‍ക്ക് ബാഗുകളും നോട്ടുബുക്കുകളും അടക്കമുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. idl adi 2 book ചിത്രം: പരിപാടിയുടെ ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത്​ അംഗം കോയ അമ്പാട്ട് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.