കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി സ്​​കൂ​ളു​ക​ൾ; പുതിയ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം നാളെ മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും

ഇ​ടു​ക്കി: കോ​വി​ഡ് വ്യാ​പ​ന കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ജി​ല്ല​യി​ലെ സ്​​കൂ​ളു​ക​ൾ.

സ​ർ​ക്കാ​റി​െൻറ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം നാളെ മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. അ​ഞ്ച് സ്​​കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ലാ​ൻ ഫ​ണ്ടി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ന​വീ​ക​രി​ച്ച നാ​ല് ലാ​ബ് കോം​പ്ല​ക്സു​ക​ളു​ടെ​യും ഉ​ദ്​​ഘാ​ട​ന​വും 500 കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​യി കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​ങ്ങ​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്.

രാ​ജാ​ക്കാ​ട് ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ കി​ഫ്ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്നു​കോ​ടി മു​ട​ക്കി മൂ​ന്നു​നി​ല​യി​ലു​ള്ള അ​ക്കാ​ദ​മി​ക് ബ്ലോ​ക്കാ​ണു​ള്ള​ത്. 16 ക്ലാ​സ്​ മു​റി​ക​ൾ, ഗ്രൗ​ണ്ട് ​ഫ്ലോ​റി​ലും ഒ​ന്നാം​നി​ല​യി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ആ​ൺ​കു​ട്ടി​ക​ൾ​ക്കും ടോ​യ്​​ല​റ്റ് ബ്ലോ​ക്കു​ക​ൾ, ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ ഓ​പ​ൺ സ്​​റ്റേ​ജ്​ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ട്ട​ക്കു​ഴ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ 10 ക്ലാ​സ്​ മു​റി​ക​ളോ​ടു​കൂ​ടി​യ ര​ണ്ടു​നി​ല ബ്ലോ​ക്കാ​ണ്. ഓ​രോ ബ്ലോ​ക്കി​ലും ഇ​രു​വ​ശ​ത്താ​യി നാ​ലു​വീ​തം ടോ​യ്​​ല​റ്റു​ക​ൾ കോ​മ്പൗ​ണ്ട് വാ​ളു​ക​ൾ കെ​ട്ടി മു​റ്റം ടെ​ൽ ചെ​യ്തി​ട്ടു​ണ്ട്.

കു​മ​ളി ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ ര​ണ്ട് നി​ല​ക​ളി​ലാ​യി അ​ഞ്ച് വി.​എ​ച്ച്.​എ​സ്.​ഇ ക്ലാ​സ്​ മു​റി​ക​ൾ കൂ​ടാ​തെ ഓ​ഫി​സ്, സ്​​റ്റാ​ഫ്​ റൂം ​ഒ​ന്നു​വീ​തം ഫ​സ്​​റ്റ്​ ഫ്ലോ​റി​ൽ ടോ​യ്​​ല​റ്റ് ബ്ലോ​ക്ക്​ എ​ന്നി​വ​യു​ണ്ട്​. തൊ​ടു​പു​ഴ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ ര​ണ്ട് സ്​​മാ​ർ​ട്ട് റൂ​മു​ക​ൾ, സ്​​റ്റാ​ഫ്​ റൂം, ​ഓ​ഫി​സ്​ റൂം, ​താ​ഴെ നി​ല​യി​ൽ മൂ​ന്ന് ഹൈ​ടെ​ക് ക്ലാ​സ്​ മു​റി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും.

വാ​ഗ​മ​ൺ ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ലാ​ൻ ഫ​ണ്ടു​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച ഒ​രു​കോ​ടി​യു​ടെ ഹൈ​ടെ​ക് ലാ​ബ് ലൈ​ബ്ര​റി ബ്ലോ​ക്കു​ക​ൾ ന​വീ​ക​രി​ച്ച ലാ​ബു​ക​ൾ എ​ന്നി​വ​യാ​ണു​ള്ള​ത്.

Tags:    
News Summary - Chief Minister to inaugurate new School building online tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.