അടിമാലി: ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും പൊതുജനാരോഗ്യ വിഭാഗത്തിന്റെയും ഇടപെടൽ കാര്യക്ഷമമാകാത്തതിനെ തുടർന്ന് രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം ജില്ലയില്‍ എത്തുന്നു. ജില്ലയില്‍ മത്സ്യ ഉല്പാദനം തീരെക്കുറവാണ്.
ഇറക്കുമതി മത്സ്യത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മറയൂര്‍, കാന്തലൂര്, മൂന്നാര്‍, വട്ടവട, ചിന്നക്കനാല്‍, ശാന്തന്‍പാറ, ബൈസണ്‍വാലി, പള്ളിവാസല്‍, മാങ്കുളം, അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട്, കൊന്നത്തടി തുടങ്ങി ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തിലും മോശം മത്സ്യമാണ് വിപണിയില്‍ എത്തുന്നത്.
ഇതര സംസ്ഥാനങ്ങളില്‍നിന്നുമാണ് ഇവ കൂടുതലായി എത്തുന്നത്. കേടുകൂടാതിരിക്കുന്നതിനാണ് രാസവസ്തുക്കൾ ചേർക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതാണ് ഈ രാസവസ്തുക്കള്‍. കേടായ മത്സ്യങ്ങളുടെ വില്പനയും ഹൈറേഞ്ചിൽ വ്യാപകമാണ്. ഐസ് ഉപയോഗിച്ചു മത്സ്യം കേടുകൂടാതെ സൂക്ഷിക്കണമെന്നാണ് നിയമം.
മത്സ്യത്തിനു സമാനമായ അളവിലാണ് ഐസ് ഉപയോഗിക്കേണ്ടത്( രണ്ടു കിലോ മത്സ്യമുണ്ടെങ്കില്‍ അത്രയും ഐസ് ഉപയോഗിക്കണം). ഐസ് വേണ്ടത്ര അളവില്‍ ഉപയോഗിക്കാത്തതാണു മത്സ്യം കേടാകാന്‍ കാരണം.ഇതിന് കൂടുതല്‍ ചെലവ് വരുമെന്നതിനാല്‍ ഐസ് ഉപയോഗിക്കാന്‍ വ്യാപാരികള്‍ ഒരുക്കമല്ല. രാസവസ്തുക്കളുള്ള മത്സ്യം കണ്ടെത്താന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത സ്ട്രിപ് ഉപയോഗിക്കാം. ആര്‍ക്കും പരിശോധന നടത്താവുന്ന ലളിതമായ മാര്‍ഗമാണ്.
പരിശോധന രീതി സ്ട്രീപ്പിനോടൊപ്പമുള്ള നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പാകട്ടെ ഇത്തരം മത്സ്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നുമില്ല. നേരത്തേ ഇത്തരം പരിശോധന ജില്ലയില്‍ നടന്നിരുന്നു.അപ്പോള്‍ രാസവസ്തു കലര്‍ന്ന മത്സ്യം വിപണിയില്‍ എത്തിയിരുന്നുമില്ല. ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ഇത്തരം പരിശോധനക്ക് പോലും തയാറാകുന്നില്ല. പൊതുജനാരോഗ്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ ഉണർവോടെ പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.