തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ജലനിരപ്പ് 2385.96 അടിയായി ഉയര്‍ന്നു. ഇനി 1.63 അടി കൂടി ഉയര്‍ന്നാല്‍ ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിക്കും.
ആദ്യം ബ്ലൂ അലര്‍ട്ടും തുടർന്ന് വ്യത്യസ്ത ഘട്ടങ്ങളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾക്കും ശേഷമാകും അണക്കെട്ട് തുറക്കുക. 2387.59 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 2392.04 അടിയിൽ ഓറഞ്ച് അലര്‍ട്ടും 2393.04 അടിയിൽ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. പരമാവധി അനുവദനീയമായ ജലനിരപ്പ് 2403 അടിയാണെങ്കിലും റൂള്‍ കര്‍വ് പ്രകാരം നിലവില്‍ 2995.21 അടി വരെയേ സംഭരിക്കാനാകൂ.സംഭരണശേഷിയുടെ 84.64 ശതമാനം (ഗ്രോസ് സ്റ്റോറേജ്) ജലമാണ് ഇപ്പോള്‍ ഇടുക്കി ഡാമിലുള്ളത്.
വൈദ്യുതി ഉൽപാദനം വർധിപ്പിച്ച സാഹചര്യത്തിലും മഴ കുറഞ്ഞതിനാലും അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നാണ് കണക്കുകൂട്ടല്‍. ഇടുക്കി പദ്ധതി പ്രദേശത്ത് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 5.96 സെ.മീ. മഴയാണ് ലഭിച്ചത്. വൈദ്യുതി ബോര്‍ഡിെൻറ മറ്റ് അണക്കെട്ടുകളിലെ ജലശേഖരം 80 ശതമാനം പിന്നിട്ടു.
ഗ്രൂപ് ഒന്നിലെ അണക്കെട്ടുകള്‍ 78 ശതമാനവും ഗ്രൂപ് രണ്ടില്‍ 90 ശതമാനവും ഗ്രൂപ് മൂന്ന് അണക്കെട്ടുകള്‍ 84 ശതമാനവും നിറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.