Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയിൽ ജലനിരപ്പ്​...

ഇടുക്കിയിൽ ജലനിരപ്പ്​ 1.63 അടി​ ഉയർന്നാൽ ആദ്യ മുന്നറിയിപ്പ്

text_fields
bookmark_border
ഇടുക്കിയിൽ ജലനിരപ്പ്​ 1.63 അടി​ ഉയർന്നാൽ ആദ്യ മുന്നറിയിപ്പ്
cancel

തൊ​ടു​പു​ഴ: സം​സ്​​ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടാ​യ ഇ​ടു​ക്കി​യി​ലെ ജ​ല​നി​ര​പ്പ് 2385.96 അ​ടി​യാ​യി ഉ​യ​ര്‍ന്നു. ഇ​നി 1.63 അ​ടി കൂ​ടി ഉ​യ​ര്‍ന്നാ​ല്‍ ഷ​ട്ട​ര്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യ ആ​ദ്യ​ഘ​ട്ട മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ക്കും.

ആ​ദ്യം ബ്ലൂ ​അ​ല​ര്‍ട്ടും തു​ട​ർ​ന്ന്​ വ്യ​ത്യ​സ്​​ത ഘ​ട്ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച്, റെ​ഡ്​ അ​ല​ർ​ട്ടു​ക​ൾ​ക്കും ശേ​ഷ​മാ​കും അ​ണ​ക്കെ​ട്ട്​ തു​റ​ക്കു​ക. 2387.59 അ​ടി​യാ​ണ് ബ്ലൂ ​അ​ല​ര്‍ട്ട് ലെ​വ​ല്‍. 2392.04 അ​ടി​യി​ൽ ഓ​റ​ഞ്ച് അ​ല​ര്‍ട്ടും 2393.04 അ​ടി​യി​ൽ റെ​ഡ് അ​ല​ര്‍ട്ടും പ്ര​ഖ്യാ​പി​ക്കും. പ​ര​മാ​വ​ധി അ​നു​വ​ദ​നീ​യ​മാ​യ ജ​ല​നി​ര​പ്പ് 2403 അ​ടി​യാ​ണെ​ങ്കി​ലും റൂ​ള്‍ ക​ര്‍വ് പ്ര​കാ​രം നി​ല​വി​ല്‍ 2995.21 അ​ടി വ​രെ​യേ സം​ഭ​രി​ക്കാ​നാ​കൂ.സം​ഭ​ര​ണ​ശേ​ഷി​യു​ടെ 84.64 ശ​ത​മാ​നം (ഗ്രോ​സ് സ്‌​റ്റോ​റേ​ജ്) ജ​ല​മാ​ണ് ഇ​പ്പോ​ള്‍ ഇ​ടു​ക്കി ഡാ​മി​ലു​ള്ള​ത്.

വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും മ​ഴ കു​റ​ഞ്ഞ​തി​നാ​ലും അ​ണ​ക്കെ​ട്ട്​ തു​റ​ക്കേ​ണ്ടി വ​രി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ല്‍ 5.96 സെ.​മീ. മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. വൈ​ദ്യു​തി ബോ​ര്‍ഡി​െൻറ മ​റ്റ്​ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​ശേ​ഖ​രം 80 ശ​ത​മാ​നം പി​ന്നി​ട്ടു.

ഗ്രൂ​പ് ഒ​ന്നി​ലെ അ​ണ​ക്കെ​ട്ടു​ക​ള്‍ 78 ശ​ത​മാ​ന​വും ഗ്രൂ​പ് ര​ണ്ടി​ല്‍ 90 ശ​ത​മാ​ന​വും ഗ്രൂ​പ് മൂ​ന്ന് അ​ണ​ക്കെ​ട്ടു​ക​ള്‍ 84 ശ​ത​മാ​ന​വും നി​റ​ഞ്ഞി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukki damAlertidukki dam water level
Next Story