മറയൂര്‍: ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ വിഷു വേളയിലെ വിളകൾ സംഭരിക്കാന്‍ ആളില്ലാതെ പാടത്ത് നശിച്ചെങ്കിലും ഉപജീവനത്തിനായി വീണ്ടും പരമ്പരാഗത രീതിയില്‍ കൃഷിയിറക്കി കര്‍ഷകര്‍.
വിഷുച്ചന്ത പ്രതീക്ഷിച്ച് പുത്തൂര്‍, പെരുമല, കാന്തല്ലൂര്‍, കീഴാന്തൂര്‍, ആടിവയല്‍ തുടങ്ങിയ പ്രദേശങ്ങളിലായി ഹെക്ടര്‍ കണക്കിന് സ്ഥലത്താണ് ശീതകാല പച്ചക്കറികള്‍ കൃഷിചെയ്തിരുന്നത്. എന്നാല്‍, പ്രദേശത്തുനിന്ന് പച്ചക്കറികള്‍ സംഭരിച്ച് വിറ്റഴിക്കാനായി നിയമിക്കപ്പെട്ട വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ് പോലുള്ള സംരംഭങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ വിളകള്‍ പാടത്ത് നശിക്കുകയായിരുന്നു.
ഇരു സംരംഭങ്ങളും മുമ്പ് കര്‍ഷകരില്‍നിന്ന് പച്ചക്കറികള്‍ സംഭരിച്ചയിനത്തില്‍ 20 ലക്ഷത്തികം രൂപ നല്‍കാനുമുണ്ട്. നിലവില്‍ കടക്കെണിയിലകപ്പെട്ട് പ്രതികൂല സാഹചര്യത്തില്‍ തുടരുമ്പോഴും തുടര്‍ന്നുള്ള ഉപജീവനത്തിനായി കൃഷിയിറക്കിവരുകയാണ് കര്‍ഷകര്‍.
വെളുത്തുള്ളി (മലപൂണ്ട്), ഉരുളക്കിഴങ്ങ്, ബീന്‍സ്, പട്ടാണി, കാരറ്റ്, കാബേജ് തുടങ്ങിയ വിളകളാണ് കൂടുതലായും കൃഷിചെയ്ത് വരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലെങ്കിലും സംരംഭങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കടക്കെണിയില്‍നിന്ന് കരകയറാനാകൂവെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.