മറയൂർ: വേനൽ അവധിയിൽ വിനോദസഞ്ചാരികളുടെ തിരക്ക് മൂന്നാർ- മറയൂർ റോഡിൽ വർധിച്ചു. വേനൽ ചൂടിൽനിന്ന് ആശ്വാസത്തിനായി ഒന്നോ രണ്ടോ ദിവസം ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികൾ ഇതേതുടർന്ന് ഗതാഗതക്കുരുക്കിൽ പെട്ട് വീർപ്പുമുട്ടുകയാണ്. ഞായറാഴ്ച മറയൂർ-മൂന്നാർ റോഡിൽ ലക്കം വെള്ളച്ചാട്ടത്തിൽ എത്തിയവരുടെ വാഹനങ്ങളും മറ്റു യാത്രക്കാരുടെ വാഹനങ്ങളും റോഡ് വശങ്ങളിൽ തിങ്ങിനിറഞ്ഞതിനാൽ മൂന്ന് മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.
ലക്കം വെള്ളച്ചാട്ടത്തിൽ എത്തുന്നവരുടെയും ഇരവികുളം ദേശീയോദ്യാനത്തിൽ എത്തുന്നവരുടെയും വാഹനങ്ങൾ സംസ്ഥാന പാതയായ മറയൂർ-മൂന്നാർ റോഡിൽ പാർക്ക് ചെയ്യുന്നതാണ് കൂടുതലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. വനംവകുപ്പ് വിനോദസഞ്ചാരികൾ നിന്നും ഉയർന്ന ഫീസ് ഇടാക്കുന്നുണ്ടെങ്കിലും അതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് പരിമിതമായ നിലയിലാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.