വിനോദസഞ്ചാരികളുടെ തിരക്ക്; മറയൂരിൽ ഗതാഗതക്കുരുക്ക്
text_fieldsമറയൂർ: വേനൽ അവധിയിൽ വിനോദസഞ്ചാരികളുടെ തിരക്ക് മൂന്നാർ- മറയൂർ റോഡിൽ വർധിച്ചു. വേനൽ ചൂടിൽനിന്ന് ആശ്വാസത്തിനായി ഒന്നോ രണ്ടോ ദിവസം ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികൾ ഇതേതുടർന്ന് ഗതാഗതക്കുരുക്കിൽ പെട്ട് വീർപ്പുമുട്ടുകയാണ്. ഞായറാഴ്ച മറയൂർ-മൂന്നാർ റോഡിൽ ലക്കം വെള്ളച്ചാട്ടത്തിൽ എത്തിയവരുടെ വാഹനങ്ങളും മറ്റു യാത്രക്കാരുടെ വാഹനങ്ങളും റോഡ് വശങ്ങളിൽ തിങ്ങിനിറഞ്ഞതിനാൽ മൂന്ന് മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.
ലക്കം വെള്ളച്ചാട്ടത്തിൽ എത്തുന്നവരുടെയും ഇരവികുളം ദേശീയോദ്യാനത്തിൽ എത്തുന്നവരുടെയും വാഹനങ്ങൾ സംസ്ഥാന പാതയായ മറയൂർ-മൂന്നാർ റോഡിൽ പാർക്ക് ചെയ്യുന്നതാണ് കൂടുതലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. വനംവകുപ്പ് വിനോദസഞ്ചാരികൾ നിന്നും ഉയർന്ന ഫീസ് ഇടാക്കുന്നുണ്ടെങ്കിലും അതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് പരിമിതമായ നിലയിലാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.