മറയൂര്‍: ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന പൂക്കള്‍ക്ക് വിലയിടിഞ്ഞതോടെ തമിഴ്നാട്ടിലെ കൃഷിക്കാർ പൂക്കൾ പാടത്ത് നശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കാനായി ഉദുമല്‍പേട്ട, ഒട്ടംചത്തിരം, പഴനി, പൊള്ളാച്ചി, കുടിമംഗലം എന്നിവിടങ്ങളിലായി ഹെക്ടര്‍ കണക്കിന് പ്രദേശത്താണ് പൂക്കള്‍ കൃഷി ചെയ്തിരുന്നത്.
എന്നാല്‍, കോവിഡ് 19 ഭീതിയില്‍ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നതിനെതുടർന്ന് വ്യാപാരികളും മറ്റും എത്താതായതോടെ പൂക്കള്‍ക്ക് വിലയിടിവുണ്ടായി. മുല്ല, ചെണ്ടുമല്ലി എന്നീ പൂക്കളാണ് വ്യാപകമായി കൃഷി ചെയ്തിരുന്നത്. ഇവയെല്ലാം തന്നെ വില ലഭിക്കാത്തതിനെ തുടര്‍ന്ന് നശിപ്പിച്ച ശേഷം മറ്റു കൃഷിക്കൊരുങ്ങുകയാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.