മറയൂര്‍: സംസ്ഥാനത്തെ പ്രധാന ശീതകാല പഴംപച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ കര്ഷകനാശത്തിന് കാരണമായ ഗ്രാൻറീസ് സര്‍ക്കാര്‍ ഉത്തരവ് കാറ്റിൽ പറത്തി വീണ്ടും തഴച്ചുവളരുന്നു. മരം മുറിച്ചുമാറ്റിയശേഷം വീണ്ടും വളരാതിരിക്കാന്‍ തളിരുകള്‍ കത്തിച്ചും മറ്റു മാര്‍ഗങ്ങളിലൂടെയും നശിപ്പിച്ചു കളയണമെന്ന നിബന്ധനയോടെയാണ് മരം മുറിക്കുന്നതിന് കാന്തല്ലൂര്‍ മറയൂര്‍ മേഖലയില്‍ മാത്രം അനുവാദം നൽകി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
എന്നാല്‍, ഈ നിബന്ധന പാലിക്കാതെ മരം മുറിച്ചുമാറ്റുന്നതല്ലാതെ മരക്കുറ്റികള്‍ ഒരിടത്തും ഇതുവരെ നശിപ്പിക്കപ്പെട്ടിട്ടില്ല. ഇവ അതിഭീമമായി വീണ്ടും തഴച്ചുവളരുന്നു. 2019 ഫെബ്രുവരി 11നാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. 178/2018ല്‍ ഇറങ്ങിയ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കുകയായിരുന്നു.
റവന്യൂ -വനം വകുപ്പ് ജില്ല തല ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിെൻറ തീരുമാനപ്രകാരം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി. അവര്‍ തയാറാക്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് ഇറങ്ങിയത്. മരം പിഴുതുമാറ്റണമെന്നത് വലിയ തോതില്‍ മണ്ണൊലിപ്പ് ഉണ്ടാകുമെന്ന കാരണത്തിനാല് മരം മുറിച്ചുമാറ്റിയശേഷം വേര് കത്തിച്ചും മറ്റു മാര്‍ഗങ്ങളിലൂടെയും നശിപ്പിക്കണമെന്നതാണ് നിർദേശം. മരക്കുറ്റി നശിപ്പിച്ചുകളയുമെന്ന ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് മരംമുറിക്ക് അനുവാദം നല്‍കിയത്.
ഒരുവര്‍ഷത്തിനകം ലക്ഷക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടും ഒരു മരക്കുറ്റി പോലും നശിപ്പിച്ചിട്ടില്ല. ഈ മരക്കുറ്റികളാണ് വീണ്ടും തളിര്‍ത്ത് ഭീമന് മരങ്ങളായി വളര്‍ന്നത്. ഈ മേഖലയില്‍ മരംമുറി പൂര്‍ണമായും തീരുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരും. വീണ്ടും തളിര്‍ക്കുന്ന മരം ഈ സമയത്തിനകം വളര്‍ച്ചയിലെത്തും. ഇതിനാല്‍ കാന്തല്ലൂരിനെ ശുദ്ധീകരിക്കുന്നതിന് ഒരിക്കലും കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.