മറയൂർ: ആംബുലൻസിന് എത്തിച്ചേരാൻ പ്രയാസമുള്ള മറയൂരിലെ പ്രദേശത്ത് വനം വകുപ്പിന് ആംബുലൻസ് കൈമാറി. കുത്തനെയുള്ള കയറ്റവും ഇറക്കവും ഉള്ളതിനാൽ ജീപ്പുകൾ മാത്രമാണ് ഇവിടുത്തെ സഞ്ചാരത്തിന് ആശ്രയം.
രോഗം ബാധിച്ചും പ്രസവ വേദന ഉൾപ്പെടെയുള്ള മറ്റ് അസ്വസ്ഥതകൾ ഉണ്ടായാലും മണിക്കൂറുകൾ എടുത്താണ് ആശുപത്രിയിൽ എത്തുന്നത് . ഇതിനാൽ അപകടങ്ങൾ സംഭവിക്കാവുന്ന സാധ്യതകളാണ് ഏറെ ഉണ്ട്. ഈ സാഹചര്യത്തിലാണ് ആധുനിക സൗകര്യമുളള ഫോർവീലർ ആംബുലൻസ് വേണമെന്ന ആവശ്യം ഉയർന്നത്. ഇതേതുടർന്നാണ് കോടക് മഹീന്ദ്ര സാമൂഹിക പ്രവർത്തന ഫണ്ടിൽ നിന്നും ആംബുലൻസ് നൽകിയത്. തിരുവനന്തപുരത്തു വെച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ് കുമാറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.