നെടുങ്കണ്ടം: കെ.എസ്.ആര്.ടി.സി നെടുങ്കണ്ടം ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ബസുകളുടെ റൂട്ട് മാറ്റവും കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും ഡ്യൂട്ടി മാറ്റവുമാണ് ഡിപ്പോയുടെ പ്രവര്‍ത്തനം തകിടം മറിക്കുന്നത്. പുലര്‍ച്ചെ കോഴിക്കോടിന് സര്‍വിസ് നടത്തിയിരുന്ന ദീര്‍ഘദൂര സര്‍വിസ് തൃശൂര്‍ വരെയാക്കി. കോഴിക്കോടിന് ടിക്കറ്റെടുത്തവരെ തൃശൂരിലെത്തുമ്പോള്‍ മറ്റു ബസുകളില്‍ കയറ്റിവിടുകയാണ്. 4.40ന് പാലക്കാട്ടേക്ക് സര്‍വിസ് നടത്തിയിരുന്ന ബസ് ചങ്ങനാശ്ശേരിയിലേക്ക് മാറ്റി. 15 ഓളം ഡ്രൈവര്‍മാർ ശബരിമല ഡ്യൂട്ടിയിലാണ്.
പുലര്‍ച്ചെ അഞ്ചിന് നെടുങ്കണ്ടത്തുനിന്ന് പുറപ്പെട്ട് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി വഴി ഉച്ചക്ക് 12ന് പത്തനംതിട്ടയിലും തിരികെ 12.30ന് പുറപ്പെട്ട് രാത്രി ഏഴിന് നെടുങ്കണ്ടത്ത് എത്തിയിരുന്ന ബസ് മുന്നറിയിപ്പില്ലാതെ തൃശൂരിലേക്ക് മാറ്റി. 21 സര്‍വിസുകള്‍ ഉണ്ടായിരുന്ന സബ്ഡിപ്പോയില്‍ നാല് ലക്ഷം രൂപയിലധികം ദിവസ കലക്ഷന്‍ നേടി സംസ്ഥാന തലത്തില്‍ പോലും ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ റൂട്ട് മാറിയും സര്‍വിസുകള്‍ മുടങ്ങിയും സമയ ക്രമം പാലിക്കാതെയും ഡിപ്പോയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി വളരെ ലാഭത്തില്‍ സര്‍വിസ് നടത്തിയിരുന്ന ബസുകളാണ് മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റിയത്. യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്കിയ ശേഷം മാത്രമെ റൂട്ട് മാറാവു എന്ന നിയമം കാറ്റില്‍ പറത്തി എ.ടി.ഒ ഏകപക്ഷീയമായി റൂട്ടുകള്‍ മാറ്റുകയായിരുന്നു. ഇതില്‍ ജീവനക്കാര്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.