നെടുങ്കണ്ടം: ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ കയറിയ മദ്യപർ കട ഉടമയെയും ഭാര്യയെയും മര്‍ദിക്കുകയും കട അടിച്ചുതകര്‍ത്ത ശേഷം പണവുമായി കടന്നതായി പരാതി. കൂട്ടാര്‍ ഒറ്റക്കടയില്‍ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കട ഉടമയായ എം.എം. നൗഷാദിനെ നിലത്തിട്ട് മര്‍ദിച്ചു. ഇയാളുടെ ശരീരമാസകലം മര്‍ദനമേറ്റു. കൂടാതെ കാലിന് പൊട്ടലുമുണ്ട്. തടയാനെത്തിയ ഭാര്യ റെജീന ബീവിയെയും അക്രമിസംഘം മര്‍ദിച്ചു.
കട ഉടമയും ഭാര്യയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നെടുങ്കണ്ടം കമ്പംമെട്ട് അന്തര്‍സംസ്ഥാന പാതയില്‍ കൂട്ടാറിന് സമീപം ഒറ്റക്കടയില്‍ സ്ഥിതി ചെയ്യുന്ന ബിസ്മി തട്ടുകടയിലാണ് മദ്യപസംഘം ആക്രമണം നടത്തിയത്. രണ്ടുപേർ ഭക്ഷണം കഴിച്ചശേഷം പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കടയിലുണ്ടായിരുന്ന വസ്തുക്കളും ഭക്ഷണ സാധനങ്ങളും അടിച്ചുതകര്‍ത്തു. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും പണപ്പെട്ടിയില്‍നിന്നും പതിനായിത്തോളം രൂപ എടുത്തതായും നൗഷാദ് പറഞ്ഞു. കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.