നെടുങ്കണ്ടം: ക്രിസ്മസ് ആഘോഷങ്ങളുടെ വര്‍ണക്കാഴ്ചകളാണ് നാടെങ്ങും. ചാരുതയാര്‍ന്ന പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്ര വിളക്കുകളും കരോള്‍ ഗാനങ്ങളുമായി പള്ളികളും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
പള്ളികള്‍, വിവിധ സംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പുല്‍ക്കൂട് മത്സരങ്ങള്‍ക്കും കരോള്‍ ഗാന മത്സരങ്ങള്‍ക്കും തുടക്കമായി. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്കൊപ്പം യുവാക്കളും മുതിര്‍ന്നവരും സജീവമായി രംഗത്തുണ്ട്.
ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമാക്കാന്‍ പുല്ക്കൂടിനാവശ്യമായ അലങ്കാര സാധനങ്ങള്‍ക്കൊപ്പം ക്രിസ്മസ് ട്രീകള്‍,ഉണ്ണീശോ സെറ്റുകള്‍ എന്നിവയുടെ വില്‍പ്പനയും സജീവമായി. ഗ്രാമ പ്രദേശങ്ങളില്‍ മരച്ചില്ലകള്‍ വെട്ടി അലങ്കരിച്ച് ക്രിസ്മസ് ട്രീകള്‍ ഉണ്ടാക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. തെരുവപുല്ലും വൈക്കോലും ഉപയോഗിച്ച് കെട്ടി മേഞ്ഞ നാടന്‍ പുല്ക്കൂടുകള് ഉണ്ടാക്കുന്നവരുമുണ്ട്. ചൂരലിലും തെര്‍മോകോളിലും നിര്‍മിക്കുന്ന റെഡിമെയ്ഡ് പുല്ക്കുടുകള്ക്കും ആവശ്യക്കാര്‍ ഏറെയാണ്.
പലരും പുല്‍ക്കുട് ഒരുക്കുന്ന തിരക്കിലാണ് ചൂരല്‍ കൊണ്ട് ചാരുതയാര്‍ന്ന പുല്‍ക്കൂടുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവിധ വര്‍ണ്ണങ്ങളിലുള്ള നക്ഷത്രങ്ങള്‍ കടകളില്‍ ഡിസംബര്‍ ആരംഭത്തോടെ സ്ഥാനം പിടിച്ചു.
ഇതിനെല്ലാം പുറമെ ക്രിസ്മസ് കേക്കുകളുടെ വ്യാപാരത്തിനായി ബേക്കറി ഉടമകളും മറ്റും ആഴ്ചകള്‍ക്ക് മുമ്പേ ഒരുക്കം ആരംഭിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാധുര്യമേകാന്‍ രുചിയുടെ വൈവിധ്യങ്ങളുമായാണ് കേക്ക് വിപണി ഒരുങ്ങിയിരിക്കുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.