കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന എളമക്കര പ്ലാശേരിൽപറമ്പിൽ പി.ജി. ബാബു (60) മരിച്ചു. മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്ക് അയച്ചിട്ടുണ്ട്. കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കൽ സൻെററിൽ ചികിത്സയിലായിരുന്ന ബാബുവിനെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് ജൂലൈ 29നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഭാര്യ: രാജേശ്വരി. മക്കള്‍: ബബിത, പ്രീതി. മരുമക്കള്‍: ദീപുലാല്‍, എസ്.ആര്‍. കണ്ണന്‍. സംസ്‌കാരം വ്യാഴാഴ്ച. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.