കവി പറവൂർ ഗോപാലകൃഷ്‌ണൻ അന്തരിച്ചു

പറവൂർ: കവിയും എഴുത്തുകാരനുമായ പുത്തൻവീട്ടിൽ രൂപകത്തിൽ പറവൂർ ഗോപാലകൃഷ്ണൻ (91) നിര്യാതനായി. പറവൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ റിട്ട. അധ്യാപകനാണ്​. വിവർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. ഉൾപുളകങ്ങൾ, കണ്ണൻ ചിരട്ടകൾ, ചവിട്ടടിപ്പാടുകൾ, മനുഷ്യൻ എവിടെ, കബന്ധ ഗീതം, തുളസീദലങ്ങൾ, കൈശോരം, കരുതിക്കാവുകൾ, ഭാരതസ്‌മൃതി തുടങ്ങിയവ അദ്ദേഹത്തിന്റെ കാവ്യ സമാഹാരങ്ങളാണ്.

ദൈവദശകം, ജ്ഞാനപ്പാന, രമണൻ തുടങ്ങിയവ ഇംഗ്ലീഷിലേക്കും സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ് ടാഗോർ തുടങ്ങിയവരുടെ കാവ്യഗീതികൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്​. ഒട്ടേറെ ഇംഗ്ലീഷ് കവിതകളും മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഭാര്യ: പരേതയായ നിർമല. മകൻ: രൂപേഷ്. മരുമകൾ: ശ്രുതി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന്.

Tags:    
News Summary - Poet Paravoor goplakrishnan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.