കട്ടപ്പന: അടുത്ത അധ്യയന വർഷത്തെ ഓണം വരെയുള്ള പാഠപുസ്തകങ്ങൾ കട്ടപ്പനയിലെ ജില്ല ബുക്ക് ഡിപ്പോയിൽ എത്തിച്ച് വിതരണം തുടങ്ങി. ജില്ലയിലെ 130 സ്കൂൾ സൊസൈറ്റികൾക്കുള്ള പാഠപുസ്തകങ്ങളാണ് വിതരണത്തിനായി എത്തിച്ചത്.
കുട്ടികളുടെ പാഠപുസ്തകങ്ങളുടെ ഭാരം കുറക്കാൻ ലക്ഷ്യമിട്ട് മൂന്ന് ഭാഗങ്ങളായാണ് ഇപ്പോൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഇതിൽ ഓണപ്പരീക്ഷ വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെട്ടവയാണ് ഇപ്പോൾ എത്തിച്ചത്. ഒന്ന് മുതൽ ഏഴാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങളാണ് വിതരണം തുടങ്ങിയത്.
ജില്ലയിലെ സ്കൂളുകളിൽ ഒന്നു മുതൽ 10വരെ ക്ലാസുകളിലേക്ക് ആകെ ഏഴു ലക്ഷം പാഠപുസ്തങ്ങളാണ് ആവശ്യം. ഇതിൽ 5,44,280 പുസ്തകങ്ങൾ കട്ടപ്പന ജില്ല ബുക്സ് ഡിപ്പോയിൽ എത്തിച്ചത്. ഇവിടെ നിന്ന് മൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങൾ അതത് സ്കൂളുകളിൽ എത്തിച്ചുകഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പുസ്തകങ്ങൾ നേരേത്ത എത്തിയതിനാൽ വിതരണം വേഗത്തിൽ പൂർത്തിയാക്കാനാകും.
രണ്ടാഴ്ചക്കുള്ളിൽ മുഴുവൻ പുസ്തകങ്ങളും ഡിപ്പോയിൽ എത്തിക്കാനാണ് ശ്രമം. മേയ് ആദ്യവാരം തന്നെ എല്ലാ വിഷയങ്ങളുടെയും പാഠപുസ്തകങ്ങൾ അതത് സ്കൂളുകളിൽ എത്തിക്കും.
കുടുംബശ്രീ ജില്ല മിഷനു കീഴിൽ ഹോം ഷോപ് മുഖേന 15 ജീവനക്കാരാണ് ഡിപ്പോയിൽ പുസ്തകങ്ങൾ ക്രമീകരിച്ച് സ്കൂളുകളിലേക്ക് എത്തിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.