നെടുങ്കണ്ടം: പാറത്തോട്ടില്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയില്‍.
മധ്യപ്രദേശ് മാണ്ട്ല സ്വദേശികളും അയല്‍വാസികളുമായ രാംസായ് ദുര്‍വെ (21), തരുണ്സായ് ദുര്‍വെ (20)എന്നിവരെയാണ് ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
എ.ടി.എം ഉടമകളായ സ്വകാര്യ ധനകാര്യസ്ഥാപന അധികൃതർ ചൊവ്വാഴ്ച രാത്രി സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. രാംസായിയെ പൂപ്പാറയിൽനിന്നും തരുണ്സായിയെ ചെമ്മണ്ണാറിൽനിന്നുമാണ് പിടികൂടിയത്. എ.ടി.എമ്മിന്റെ മുന്‍ഭാഗം പൊളിച്ചു.
ചുറ്റിക, പാര, കമ്പി,സ്കൂ ഡ്രൈവര്‍ എന്നിവ ഉപയോഗിച്ചാണ് പൊളിച്ചതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്നും വ്യക്തമായി. എന്നാല്‍, പണം നിക്ഷേപിച്ച ലോക്കര്‍ തുറക്കാൻ ഇവര്‍ക്കായില്ല. തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് മടങ്ങി. തരുണ്സായി മധ്യപ്രദേശില്‍ മോഷണക്കേസില്‍ പ്രതിയാണ്.
കട്ടപ്പന എ.എസ്.പി രാജേഷ് കുമാറിന്റെ നേതൃത്വത്തി ഉടുമ്പന്‍ചോല സി.ഐ സുവര്‍ണകുമാര്‍, എസ്.ഐമാരായ ബിജു ഇമ്മാനുവേല്‍, കെ.പി. ബെന്നി, കൃഷ്ണകുമാര്‍, ബിന്‍സ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു അന്വേഷണസംഘത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.