മൂന്നാർ: വീടിന്റെ പുറംഭിത്തിയിൽ വയറിങ്ങ് നടത്തുന്നതിനിടെ തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. കണ്ണൻ ദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഇലക്ട്രീഷ്യനായ ഡി. മോഹനാണ് (62) പരിക്കേറ്റത്. നല്ലതണ്ണി ഐ.ടി.ഡി ഭാഗത്ത് വീടുകളുടെ വയറിങ്ങ് നടത്തുന്നതിനിടെ സമീപത്തെ കാട്ടിൽനിന്ന് പാഞ്ഞെത്തിയ കാട്ടുപോത്ത് മോഹനനെ ആക്രമിക്കുകയായിരുന്നു. ഇരുകാലുകൾക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹത്തെ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.