നി​തീ​ഷ്​ കു​മാ​ർ, കാ​ർ​ത്തി​ക്, സു​രേ​ഷ്

ചതുരംഗപ്പാറയിൽ അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ഞ്ചോ​ല ച​തു​രം​ഗ​പ്പാ​റ​യി​ൽ നി​ന്നും അ​ഞ്ച്​ കി​ലോ ഉ​ണ​ക്ക ക​ഞ്ചാ​വു​മാ​യി മൂ​ന്നം​ഗ സം​ഘ​ത്തെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ടു​മ്പ​ഞ്ചോ​ല പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ 61ാം ന​മ്പ​ർ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കാ​ർ​ത്തി​ക് (24), ത​മി​ഴ്നാ​ട് തേ​നി ജി​ല്ല​ക്കാ​രാ​യ ഉ​ത്ത​മ പാ​ള​യം താ​ലൂ​ക്കി​ൽ മ​ല്ലിം​ഗ​പു​രം പ​ണ്ണെ​പു​രം നോ​ർ​ത്ത് സ്ട്രീ​റ്റി​ൽ നി​തീ​ഷ്​ കു​മാ​ർ (24) കാ​മാ​ച്ചി കു​പ്പി​നാ​യ​ക​ൻ പെ​ട്ടി അ​മ്പു​സ്വാ​മി ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന സു​രേ​ഷ് (22) എ​ന്നി​വ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.30 ന് ​അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്‌​സ്‌​മ​ന്‍റെ് സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ രാ​ഗേ​ഷ് ബി. ​ചി​റ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​ടു​മ്പ​ഞ്ചോ​ല ച​തു​രം​ഗ​പാ​റ ആ​ടു​കി​ട​ന്താ​ൻ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന അ​ഞ്ച്​ കി​ലോ ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​എം അ​ഷ്റ​ഫ്, ദി​ലീ​പ് എ​ൻ.​കെ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എം. സു​രേ​ഷ്, സി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ്, വി. ​പ്ര​ശാ​ന്ത്, യ​ദു​വം​ശ​രാ​ജ്, മു​ഹ​മ്മ​ദ് ഷാ​ൻ, ബി​ബി​ൻ ജെ​യിം​സ്, ഡ്രൈ​വ​ർ നി​ധി​ൻ ജോ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Cannabis seize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.