അടിമാലിയിൽ വൻ കഞ്ചാവ് വേട്ട; 4.530 കിലോഗ്രാം ഉണക്ക കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

അടിമാലി: ഉടുമൻ ചോല താലൂക്കിലെ ചതുരംഗപാറ വില്ലേജിൽ പെട്ട ആടുകിടന്താൻ കരയിൽ നടത്തിയ റെയ്ഡിൽ വിൽപനക്കായി സൂക്ഷിച്ച 4.530 കിലോ ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കാർത്തിക്, നിതീഷ്കുമാർ, ഗോകുൽ പാണ്ഡി സുരേഷ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ടി ഭാഗത്തേക്ക് കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തി കൊണ്ട് വന്നതാണ് കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

തമിഴ് നാട്ടുകാരായ പ്രതികൾ അവിടെ കൊലപാതക, കഞ്ചാവ്, അടിപിടി, വാഹനമോഷണ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് മൂവരും വലയിലായത്. റെയിഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ അഷ്റഫ് കെ.എം, ദിലീപ് എൻ. കെ , സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ.എം., അബ്ദുൾ ലത്തീഫ്, പ്രശാന്ത് വി., യദുവംശരാജ്, മുഹമ്മദ് ഷാൻ, ബിബിൻ ജെയിംസ്, ഡ്രൈവർ നിധിൻ ജോണി എന്നിവരുംപങ്കെടുത്തു.

Tags:    
News Summary - Big ganja hunt in Udumbanchola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.