പഞ്ചായത്തിലെ ഏക സീറ്റ് നിലനിർത്തി ബി.ജെ.പി

കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ ഏക സീറ്റ് ഉപതെരഞ്ഞെടുപ്പിൽ നിലനിർത്തി ബി.ജെ.പി. എസ്​.ഡി.പി.ഐയും ബി.ജെ.പിയും ശക്തമായ മത്സരം നടന്ന വാർഡിൽ 19 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷിജു ഒറോക്കണ്ടിയുടെ ജയം. ഇടത്, വലത്, മുന്നണികളെ ഒരുപോലെ പിന്തള്ളിയാണ് ബി.ജെ.പിയുടെ വിജയം. ഷിജു ഒറോക്കണ്ടിക്ക് 615 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എസ്.ഡി.പി.ഐ സ്ഥാനാർഥി ആഷിറിന് 590 വോട്ട് ലഭിച്ചു. യു.ഡി.എഫിലെ എം.പി. മമ്മൂട്ടിക്ക് 525 വോട്ടും എൽ.ഡി.എഫിലെ സുരേഷ് കുമാറിന് 201 വോട്ടും മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പിയിലെ എൻ.വി. ഷീന 75 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എസ്.ഡി.പി.ഐയാണ് കഴിഞ്ഞ തവണയും രണ്ടാം സ്ഥാനത്തെത്തിയത്. 19 വാർഡുകളുള്ള മാങ്ങാട്ടിടം പഞ്ചായത്തിൽ 18 വാർഡും എൽ.ഡി.എഫിനൊപ്പമാണ്. ബി.ജെ.പി സീറ്റ് നിലനിർത്തിയതോടെ കക്ഷിനില പഴയതുപോലെ തന്നെ തുടരും. ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും പഞ്ചായത്തിൽ ആദ്യമായി ലഭിച്ച സീറ്റ് നിലനിർത്താൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ബി.ജെ.പി പ്രവർത്തകർ. വിജയിച്ച ഷിജു ഒറോക്കണ്ടിയെ ആനയിച്ച് ബി.ജെ.പി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ജില്ല ജനറൽ സെക്രട്ടറി ബിജു എളകുഴി, നേതാക്കളായ കെ.ബി. പ്രജിൽ, പ്രജിത്ത് എളകുഴി, അനീഷ് നീർവേലി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.