മുഴപ്പിലങ്ങാട്: പഞ്ചായത്ത് ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന ജീവന്മരണ പോരാട്ടമായിരുന്നു എൽ.ഡി.എഫിനും യു.ഡി.എഫിനും ഉപതെരഞ്ഞെടുപ്പ്. ഇരുമുന്നണികളും അഞ്ചു സീറ്റ് വീതവും എസ്.ഡി.പി.ഐ നാലു സീറ്റും കൈവശപ്പെടുത്തിയ അവസരത്തിലാണ് ഉപതെരഞ്ഞെടുപ്പിലൂടെ ആറാം വാർഡ് നിലനിർത്തിയ എൽ.ഡി.എഫ് ഒരു സീറ്റിന് മുന്നിട്ടുനിൽക്കുന്നത്. സി.പി.എമ്മിലെ രമണി ടീച്ചർ 37 വോട്ടിനാണ് യു.ഡി.എഫിലെ പി.പി. ബിന്ദുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം സംബന്ധിച്ച ആശങ്ക ഒഴിവായി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്തിൽ വിധി എതിരായിരുന്നുവെങ്കിൽ ഭരണമാറ്റം ഉറപ്പായതിനാൽ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കിയിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് എൽ.ഡി.എഫിലെ കെ.പി. രാജാമണി രാജിവെച്ചതോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 100 വോട്ട് അധികം രേഖപ്പെടുത്തിയപ്പോൾ ഇരുമുന്നണികൾക്കും വോട്ട് വിഹിതം വർധിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞതവണ 135 വോട്ട് നേടിയ ബി.ജെ.പി, ഇത്തവണ 37 വോട്ട് മാത്രമേ നേടിയുള്ളൂ. ബി.ജെ.പിയുമായി ബന്ധം ഉണ്ടാക്കിയതായി ഇരുമുന്നണികളും പരസ്പരം ആരോപിക്കുന്നുണ്ട്. എൽ.ഡി.എഫ് വിജയത്തിൽ സ്ഥാനാർഥിയെ ആനയിച്ച് പ്രവർത്തകർ മുഴപ്പിലങ്ങാട് ആഹ്ലാദപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.