കണ്ണൂര്‍: കൂടപ്പിറപ്പ് വാട്‌സ്ആപ് സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഠന പ്രവേശന പരീക്ഷ പുസ്തകങ്ങള്‍ ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. പഠനം കഴിഞ്ഞ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പാഠപുസ്തകങ്ങള്‍, എന്‍ട്രന്‍സ് കോച്ചിങ് പുസ്തകങ്ങള്‍, എല്‍.കെ.ജി തൊട്ട് മെഡിക്കല്‍-എന്‍ജിനീയറിങ് പ്രഫഷനല്‍ കോഴ്‌സുകളുടെ പുസ്തകങ്ങള്‍ ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഇതിനായി താവക്കര സുനിത ഫര്‍ണിച്ചറിന് സമീപത്തെ ഇക്കോസ് ഭവനത്തില്‍ ഇതിനായി ഷെല്‍ഫ് ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ ഉള്ളവരും ആവശ്യമുള്ളവരും 8547379703, 9746129988 നമ്പറുകളിൽ ബന്ധപ്പെടണം. വാര്‍ത്തസമ്മേളനത്തില്‍ എ.ടി. സമീറ, ഷക്കീല അശ്റഫ്, കുഞ്ഞാമിന, സാജിദ ഹാരിസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.