തലശ്ശേരി: പാലയാട് ആനന്ദ് ചെസ് അക്കാദമിയും ജില്ല ചെസ് അസോസിയേഷനും ചേർന്ന് പാലയാട് സർവകലാശാല കാമ്പസിൽ ചെസ് മത്സരം സംഘടിപ്പിച്ചു. ധർമടം എസ്.ഐ ധന്യ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. സി. മോഹനൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ മുനീർ, വി.വി. ബാലറാം, വി. ദിലീപ്, പി. കരുണൻ എന്നിവർ സംസാരിച്ചു. സിവിൽ സർവിസസ് ചാമ്പ്യൻഷിപ്പിൽ അഖിലേന്ത്യ തലത്തിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണ മെഡൽ നേടിയ ഇ. ഷീനയെ ചെസ് അക്കാദമി ആദരിച്ചു. മത്സരത്തിലെ ഓപൺ വിഭാഗത്തിൽ റോഷിൻ ഹരി ഒന്നാം സ്ഥാനം നേടി. നജ ഫാത്തിമ, കെ.കെ. ആർജവ് പിണറായി, പ്രവീൺ എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ യുക്ത വി. ഗിരീഷിനാണ് ഒന്നാം സ്ഥാനം. ലക്ഷ്യ, ഭാഗ്യലക്ഷ്മി, നിഹാരിക എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനക്കാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.