ഇരിട്ടി താലൂക്ക് ആശുപത്രി കുടിവെള്ള പദ്ധതിക്കായി പഴശ്ശി പദ്ധതി പ്രദേശമായ നേരമ്പോക്ക് വയലിൽ നിർമിക്കുന്ന കിണർ

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജലക്ഷാമം; പദ്ധതി അന്തിമ ഘട്ടത്തിൽ

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​നു​ഭ​വി​ക്കു​ന്ന രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. ആ​ശു​പ​ത്രി​ക്കാ​യി 45 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി അ​ടു​ത്ത മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​വും. പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നേ​ര​മ്പോ​ക്ക് വ​യ​ലി​ൽ നി​ർ​മി​ക്കു​ന്ന കി​ണ​റി​ന്റെ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ക​ടു​ത്ത വേ​ന​ലി​ൽ പോ​ലും വ​റ്റാ​ത്ത വി​ധം പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ വെ​ള്ള​ത്തെ​ക്കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​ത്. ഇ​വി​ടെനിന്ന് വെ​ള്ളം ആ​ശു​പ​ത്രി​യു​ടെ മു​റ്റ​ത്ത് ഭൂ​മി​ക്ക​ടി​യി​ൽ സ്ഥാ​പി​ച്ച വ​ലി​യ ടാ​ങ്കി​ലേ​ക്ക് പ​മ്പ് ചെ​യ്ത് അ​വി​ടെ​നി​ന്ന് വി​ത​ര​ണ ശ്യം​ഖ​ല വ​ഴി ആ​ശു​പ​ത്രി​യു​ടെ നി​ല​വി​ലു​ള്ള ബ്ലോ​ക്കു​ക​ളി​ലേ​ക്കും 50 കോ​ടി​രൂ​പ ചെ​ല​വി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലേ​ക്കും എ​ത്തി​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ് പ​ദ്ധ​തി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ള്ള​ത്തി​ന്റെ ക​ടു​ത്ത ക്ഷാ​മം മൂ​ല​മാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ഷി​ഫ്റ്റ് ഡ​യാ​ലി​സിസ് യൂ​നി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്. ഡ​യാ​ലി​സിസി​നാ​യി നി​ര​വ​ധി പേ​രാ​ണ് ര​ജി​സ്റ്റ​ർ​ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ന്റെ ല​ഭ്യ​ത​യും സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​വും ല​ക്ഷ്യ​ത്തി​ലെ​ത്തു​ന്ന​തോ​ടെ ഡ​യാ​ലി​സി​സി​ന്റെ മൂ​ന്നാം യൂ​നി​റ്റും ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ക​ഴി​യും. നി​ല​വി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നും ജ​ല​അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നു​മാ​ണ് ആ​ശു പ​ത്രി​യി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ഇ​ത് ആ​ശു​പ​ത്രി​യു​ടെ ഉ​പ​യോ​ഗ​ത്തി​ന് തി​ക​യു​ക​യി​ല്ല.

വേ​ന​ൽ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കും. ക​ടു​ത്ത വേ​ന​ലി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ചാ​ണ് ഐ.​പി വാ​ർ​ഡു​ക​ളി​ലേ​ക്കും മ​റ്റും വെ​ള്ളം ന​ൽ​കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽനി​ന്നാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ എ​ത്തു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജ​ല​ക്ഷാ​മം ന​ഗ​ര​സ​ഭ​ക്കും ആ​ശുപ​ത്രി അ​ധി​കൃ​ത​ർ​ക്കും വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രു​ന്നു. നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​ലോ​ച​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

കി​ണ​ർ കു​ഴി​ക്കു​ന്ന​തി​ന് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ഴ​ശ്ശി ജ​ല​സേ​ച​ന വി​ഭാ​ഗം അ​ധി​കൃ​ത​രി​ൽ നി​ന്നും ആ​നു​കൂ​ല​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള വെ​ള്ളം ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ കെ. ​ശ്രീ​ല​ത പ​റ​ഞ്ഞു.

Tags:    
News Summary - Water scarcity project at Iritty Taluk Hospital in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.