പരാതി പരിഹാര അദാലത്തിന് തുടക്കം

കണ്ണൂർ: സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവർഗ കമീഷൻ ജില്ല പരാതി പരിഹാര അദാലത്തിന് തുടക്കമായി. കമീഷൻ ചെയർമാൻ ബി.എസ്. മാവോജി, കമീഷൻ അംഗം മുൻ എം.പി എസ്. അജയകുമാർ എന്നിവർ നേതൃത്വം നൽകി. രണ്ട് ബെഞ്ചുകളായിട്ടാണ് പരാതികൾ കേട്ടുതീർപ്പാക്കിയത്. അദാലത്ത് ബുധനാഴ്ച സമാപിക്കും. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അദാലത്തിൽ 255 പരാതികൾ പരിഗണിച്ചു. 28 പരാതികൾ തീർപ്പാക്കി. ഇതിൽ 144 എണ്ണം സർക്കാർ പരിഗണനക്കായി സമർപ്പിച്ചു. കെട്ടിട നിർമാണ പെർമിറ്റും കെട്ടിട നമ്പറും ലഭിക്കാത്ത പ്രശ്നങ്ങൾ നേരത്തെ പഞ്ചായത്തുതല അദാലത്തുകളിൽ പരിഗണിച്ചിരുന്നു. നിയമ പ്രശ്നം കാരണം പഞ്ചായത്ത് തലത്തിൽ പരിഹരിക്കാൻ സാധിക്കാത്തവയാണ് ജില്ലതലത്തിൽ പരിഗണിച്ചത്. 32 പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.