സ്‌കൂളിൽ പോകുംമുമ്പ് വാക്‌സിൻ ഉറപ്പാക്കണം -ഡി.എം.ഒ

കണ്ണൂർ: സ്‌കൂളുകൾ തുറക്കുന്നതിനുമുമ്പ് 12 -14 പ്രായത്തിലുള്ള എല്ലാ കുട്ടികളും കോവിഡ് പ്രതിരോധ വാക്സിനെടുത്ത് പ്രതിരോധശേഷി വർധിപ്പിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിൽ 30 ശതമാനം മാത്രമാണ് ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ വാക്സിനെടുക്കാനുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച 65 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണ്. വാക്സിൻ എടുത്തവരിൽ മരണനിരക്കും ഐ.സി.യു അഡ്മിഷനുകളും കുറവാണെന്ന് ജില്ല വാക്‌സിൻ നോഡൽ ഓഫിസർ ഡോ. ബി. സന്തോഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.