നിവേദനം നല്‍കി

തലശ്ശേരി: ജൂബിലി റോഡിലെ കാന്തലാട്ട് പള്ളിക്കുമുന്നിൽ ഓവുചാലിന് കോൺക്രീറ്റ് സ്ലാബിട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സന് നിവേദനം. പള്ളിക്കുമുന്നിൽ പുതിയ സ്ലാബുകൾ മാറ്റിയിട്ടപ്പോൾ പഴയ പൊട്ടിയ സ്ലാബുകൾ മാരിയമ്മ വാർഡിലെ ഓവുചാലിനു മുകളിൽ തലങ്ങും വിലങ്ങുമായി കൊണ്ടിട്ടത് കാൽനടക്കാർക്ക് പ്രയാസം സൃഷ്ടിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പള്ളിക്കുമുന്നിലെ തകർന്ന സ്ലാബ് മാറ്റണമെന്നും മാരിയമ്മ വാർഡിലെ ഓവുചാൽ അടിയന്തരമായി സ്ലാബിട്ട് മൂടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സി.ടി. ഖാലിദ്, എ.പി. റഹീം, അറയിലകത്ത് ആബൂട്ടി, ഷുഹൈഫ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.