ഓട്ടോ മോഷ്ടിച്ച കള്ളന്‍ ബേക്കലില്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഗുഡ്‌സ് ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളന്‍ ബേക്കലില്‍ പിടിയില്‍. ഉപ്പള സ്വദേശി മണിമുണ്ട ഹൗസില്‍ മുഹമ്മദ് ഷരീഫ് (41)നെയാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ചു കടത്തിയ ഗുഡ്‌സ് ഓട്ടോയും പിടിച്ചെടുത്തു. 18ന് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ട കക്കാട് കുനിയില്‍പീടിക സ്വദേശി മര്‍ജനാസ് ഹൗസില്‍ അബ്ദുൽ മജീദിന്റെ(60) ഉടമസ്ഥതയിലുള്ള ഗുഡ്‌സ് ഓട്ടോയായിരുന്നു കവര്‍ന്നത്. മജീദിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി ബേക്കലില്‍ പിടിയിലാകുന്നത്. കവര്‍ച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാള്‍ പുറത്തിറങ്ങിയ അന്ന് തന്നെയാണ് കണ്ണൂരില്‍നിന്ന് വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞത്. സംശയാസ്പദമയായ നിലയില്‍ കണ്ടെത്തിയ ഇയാളെ ബേക്കല്‍ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഗുഡ്‌സ് ഓട്ടോ കണ്ണൂരില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. പ്രതിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.