കല്ല്യാശ്ശേരി: ഇരിണാവ് ഡാം പരിസരം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ചു.
ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് വിപുലമായ പദ്ധതി ഒരുങ്ങുന്നത്. പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം, ബോട്ടിങ് കുട്ടികളുടെ പാർക്ക്, ഫുഡ് കോർട്ട്, ഇവന്റ് സെന്റർ, കഫ്റ്റീരിയ ഉൾപ്പെടെ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
പഴയ ഡാം പാലത്തിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ലൈറ്റുകളും സ്ഥാപിക്കും. വിശദമായ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി കോണ്ടൂർ സർവേ പൂർത്തിയാക്കിയതിന് ശേഷം പദ്ധതി സർക്കാറിന്റെ അംഗീകാരത്തിന് സമർപ്പിക്കും.
അംഗീകാരം ലഭിക്കുന്നതോടെ പ്രദേശത്തിന്റെ ടൂറിസം വികസനത്തിനും നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും പദ്ധതി ഉപകരിക്കും.
എം.എൽ.എയോടൊപ്പം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജിജേഷ് കുമാർ, മൈനർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനിയർ പി. പുഷ്പലത, അസിസ്റ്റന്റ് എൻജിനിയർ ടി.എം. ശരത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കണ്ണൻ, കല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിഷ, മെംബർമാരായ സി.വി. ഭാനുമതി, കെ. സിജു, സി.പി. പ്രകാശൻ, വില്ലേജ് ഓഫിസർ മുഹമ്മദ് അഷ്റഫ്, ഹൈഡ്രോഗ്രാഫിക് സർവേയർ പ്രതിഭ, ആർകിടെക്റ്റ് സഞ്ജയ്,. ബാലകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.