കണ്ണൂർ: സർക്കാർ അവഗണനക്കെതിരെ കേരള സഹകരണ സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.സി.എസ്.പി.എ) കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. സ്‌റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ഓഫിസ്, കാൽടെക്സ് വഴി കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറി കെ.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മണ്ണയാട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സേതുമാധവൻ, അജയകുമാർ, സി.വി. കുഞ്ഞികൃഷ്ണൻ, കെ.വി. പ്രജീഷ്, കെ.വി. മോഹനൻ എന്നിവർ സംസാരിച്ചു. മിനിമം പെൻഷൻ 8000 രൂപയായി വർധിപ്പിക്കുക, മെഡിക്കൽ അലവൻസ് 1000 രൂപയായി വർധിപ്പിക്കുക, സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സഹകരണ പെൻഷൻകാരെയും ഉൾപ്പെടുത്തുക, ശമ്പള പരിഷ്കാരത്തോടൊപ്പം പെൻഷൻ പരിഷ്കരണവും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. --------------- പടം) സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.